കേരളത്തില്‍ പെട്രോള്‍വില നൂറ് കടന്നു വിലകൂട്ടുന്നത് 37 ദിവസത്തിനിടെ 21 തവണ
നൂറ് കടന്ന് കേരളത്തിലും പെട്രോള്‍ വില. എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വിലയാണ് പല ജില്ലകളിലും നൂറ് കടക്കുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ പെട്രോള്‍ വില നൂറ് രൂപക്ക് മുകളിലെത്തുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി, ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളാണ് വില നൂറ് കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 92.31 രൂപയുമായി. 37 ദിവസത്തിനിടെ 21 തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 91.31 രൂപയാണ്.
ബത്തേരിയില്‍ ഒരു ലിറ്റര്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് ഇന്ന് മുതല്‍ 100 രൂപ 24 പൈസ നല്‍കേണ്ടിവരും. പാലക്കാട് പെട്രോളിന് 100 രൂപ 16 പൈസും കട്ടപ്പനയില്‍ ലിറ്ററിന് 100 രൂപ 35 പൈസയും അണക്കരയില്‍ 101 രൂപ 3 പൈസയുമാണ് പെട്രോളിന് വില വരുന്നത്.
അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്രവിപണിയിലെ വിലവ്യത്യാസമാണ് ഇന്ധനവിലയിലെ മാറ്റത്തിന് കാരണം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില നല്‍കിയത് രണ്ടാം യുപിഎ സര്‍ക്കാരായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഇത് എടുിത്തുമാറ്റുന്നതിന് പകരം ഡീസല്‍ വില നിയന്ത്രണാവകാശവും എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതെന്നാണ് വിലനര്‍ദ്ധനയെ എണ്ണക്കമ്പനികള്‍ ന്യായീകരിക്കുന്നത്.